Tuesday, November 20, 2012

ഒടുവില്‍ ഒടുങ്ങാത്ത ഓര്‍മ്മകളുമായി തിരിച്ചുവരുമ്പോള്‍ അടച്ചിട്ട വാതിലിനുമുന്‍പില്‍ അനാഥമാക്കപ്പെട്ട പത്രങ്ങള്‍ ജീവന്‍ വീണ്ടുകിട്ടിയ മെബൈലില്‍ മിസ് ഡ് കോളുകളുടെ നീണ്ടനിര മെയിലില്‍ ഒരുപാട് അന്വോഷണങ്ങള്‍ ലക്ഷ്യമില്ലാത്ത യാത്രകള്‍ നമ്മുക്കൊന്നും നഷ്ടപ്പെടുത്തുന്നില്ല നമ്മുക്കൊന്നും നേടിത്തരുന്നുമില്ല ദേശാടനക്കിളികളെപ്പോലെ പുതിയ തീരങ്ങള്‍ തേടുമ്പോള്‍ ശൂന്യമായ മനസ്സു് ഒരപ്പുപ്പന്‍താടിപോലെ പറന്നു പറന്നു പോകുന്നു പറക്കാന്‍ ഒരാകാശം മുഴുവന്‍ സ്വന്തം

No comments:

Post a Comment