Sunday, February 15, 2015

പണ്ടിവിടെ ഒരു  തറവാടുണ്ടായിരുന്നു.

തറവാടു്

ജീവിതത്തിനും മരണത്തിനും ഇടയിലൂടെ
തണുത്ത വെളിച്ചം മങ്ങിയ ആശുപത്രി മുറികളിലൂടെ
ഇഴഞ്ഞു നീങ്ങിയ നിമിഷങ്ങള്‍
ആശുപത്രിവാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍
നിര്‍ജ്ജീവവും നിരാലംബവുമായ ഭൂമി
തറവാട്ടമ്പലത്തില്‍ തൊഴുവാന്‍ പോയപ്പോള്‍
ജനിച്ചു വളര്‍ന്ന തറവാടു്
വെറും മണ്‍ക്കൂനയായി മാറിയിരിക്കുന്നു
അവസാനത്തെ അടിത്തറയും തകര്‍ത്ത്
ട്രിപ്പര്‍ ലോറിയില്‍ കയറ്റുന്ന ജെ.സി.ബി.
മനസ്സിനുള്ളിലൊരു വിങ്ങല്‍
എന്തിനാണ് എന്‍െറ കണ്ണുകള്‍ ഈറനണിഞ്ഞത്
കച്ചവടത്തിന്‍െറയും ലാഭക്കൊതിയുടെയും
ഈ കഴുത്തറപ്പന്‍ ലോകത്ത്
എന്‍െറ  വിലകുറഞ്ഞ വികാരങ്ങള്‍ക്കെന്തു പ്രസക്തി ?